സുഹൃത്തുക്കളേ, ആദ്യമേ ഞാന്‍ നന്ദി പറയുന്നു എന്റെ പൊട്ടത്തരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നതിന്.. എല്ലാവരും വാക്കുകള്‍ കൊണ്ട് അമ്മാനം ആടുമ്പോള്‍ ഒരു ചെറിയ ചമ്മല്‍ എന്റെ ഭാഷ ശെരിയകുമോ എന്ന് .. എന്നാലും ഞാന്‍ ശ്രേമിച്ചു നോക്കുന്നു ....


ഇതു എന്റെ മകള്‍ക്കായി...

ഞാന്‍ എന്റെ മുത്തിന്റെ പുന്നാര അമ്മ... ഇപ്പോള്‍ വലിയ ജാടക്ക് അമ്മ എന്നൊക്കെ പറയുമെങ്കിലും സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു തല്ലിപൊളി അമ്മയായിരുന്നു ,പക്ഷെ അതൊരു 2 വര്ഷം മുന്‍പ് . ജോലിയുടെ തത്രപാടില്‍ ഞാന്‍ വെറും ഒരു കളികൂട്ടുകരിയായി. എന്റെ അമ്മ അവളുടെ അമ്മയും. അപ്രതീക്ഷിതമായി മറ്റൊരു നാട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ഒന്ന് പകച്ചു , പുതിയ നാടും പുതിയ ശീലങ്ങളും ,എന്ത് ചെയ്യണം എങ്ങനെ ചെയ്യണം.. ദിവസവും എന്റെ മകളോടൊപ്പം ഞാനും കരയാന്‍ ആരംഭിച്ചു ,എനിക്ക് വീട്ടില്‍ പോകണം ..പിന്നെ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മനസിലായി എങ്ങനെ പോയാല്‍ ശെരിയവില്ലന്നു.അങ്ങനെ ഞാന്‍ അമ്മയുടെ അധിക്കാരം ഏറ്റടുത്തു, ഒരു രക്ഷയും ഇല്ല അവള്‍ അമ്മുമ്മയുടെ സ്വഭാവവും, താമസിക്കാതെ മനസിലായി എന്റെ അമ്മയെ പോലെ നല്ല ഒരു സുഹൃത്തയി ഒരു നല്ല വഴികാട്ടിയായി ആണ് ഞാന്‍ വളരേണ്ടതെന്നു. ഇപ്പോള്‍ എന്റെ മകള്‍ മിനിറ്റ്ഇന് മിനിറ്റ്ഇന് "U are the best Mom in the whole wide world" എന്ന് പറയുമ്പോള്‍ ലോകം കീഴടക്കിയ ഒരു പ്രതീതി. അത് എന്നെ സോപ്പ് ഇടാന്‍ വേണ്ടി പറയുന്നതാണെന്ന് എന്റെ ഭര്‍ത്താവും ചില അസു‌യക്കാരും പറയുന്നത്. അതൊന്നും ഞാന്‍ കാര്യമാക്കാറില്ല .. അവളുടെ ഒരു പുഞ്ചിരി മതി എനിക്ക് മനസ് നിറയാന്‍ ...

ഞങ്ങളുടെ കൊച്ചു സ്വര്‍ഗത്തിലെ ആരവങ്ങളും ചില കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ കൂടപ്പിറപ്പായ അബദ്ധങ്ങളും ഇവിടെ നിങ്ങളുടെ കൂടെ പങ്കു വെയ്ക്കുന്നു ...