ഞങ്ങളുടെ നാട്ടിലെ ഒരു പുരാതനവും പ്രസിദ്ധവും അയ ഒരു convent സ്കൂളില്‍ ആണ് ഞാന്‍ എന്റെ സ്കൂള്‍ വിദ്യാഭ്യാസം( വിദ്യ- അഭ്യാസം) പൂര്‍ത്തിയാക്കിയത്. ഒരു girls സ്കൂള്‍ ആയതു കൊണ്ടാക്കാം രാജകുമാരിയെ സുക്ഷിക്ക്‌ുന്ന ഭൂതത്താന്‍ കോട്ടപോലുള്ള ഒരു സ്കൂള്‍ ആയിരുന്നു അത് . വായു സഞ്ചാരം പോലും നിഷിദ്ധം ആക്കികൊണ്ട് ജനലുകള്‍ പോലും അടച്ചു പൂട്ടി സീല്‍ വെച്ചുകൊണ്ടാണ് ക്ലാസ്സ് എടുത്തുകൊണ്ടിരുന്നത്, കാരണം ഞങ്ങളുടെ ക്ലാസിനു പുറകില്‍ കൂടി ഒരു റോഡ് പോകുന്നുണ്ട് ,ഒരു പട്ടികുഞ്ഞു പോലും പോകാത്ത ഒരു ഓടുംകല്ലി റോഡ്. എങ്ങനെ ഒക്കെ ആയിരുന്നാലും സ്കൂള്‍ ജീവിതം ഒരു "അനുഭവം" തന്നേ ആയിരുന്നു.
സ്കൂള്‍ തുറക്കുന്ന ദിവസം മിക്കവാറും എല്ലാവരും രാവിലെ തന്നെ ഹാജരാകും. പഠിക്കാന്‍ ഉള്ള അതിയായ താല്പര്യം കൊണ്ടാണന്നു തെറ്റി ധരിക്കരുതേ ... അത് സൈഡ് ബെഞ്ച് കിട്ടാനുള്ള വരവാകും. ഏറ്റവും കൂടുതല്‍ അടി നടക്കുനതു സൈഡ് ബെന്ച്ച്ചുകള്‍ക്ക് വേണ്ടിയാണ്. സൈഡ് ബെഞ്ച് കിട്ടിയാല്‍ ഉള്ള പ്രയോജനങ്ങള്‍ പലതാണ് .അവിടെ ഇരുന്നു എന്ത് കുരുത്ത കേട് കാണിച്ചാലും ടീച്ചര്‍ മാര്‍ക്ക് എളുപ്പം പിടി കിട്ടില്ല ,ടീച്ചേര്‍സ് കുഎസ്ടിഒന് ചോദിക്കുമ്പോഴും എക്സാം സമയങ്ങളിലും എല്ലാ സ്ഥലങ്ങളില്‍ നിന്നും വേണ്ട സഹായം കിട്ടും.
എനിക്ക് ഇതു വരെ സൈഡ് ബീന്ച്ചില്‍ ഇരിക്കാന്‍ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല കാരണം ഞാന്‍ സ്കൂള്‍ ബസില്‍ ആണ് വരുന്നത് അതും ലാസ്റ്റ് ട്രിപ്പ്. പിന്നെ അടി ഇട്ട് സ്ഥലം പിടിക്കാന്‍ ഉള്ള ആരോഗ്യം ഞങ്ങളുടെ ഗ്യാങ്ങില്‍ ആര്‍ക്കും തന്നെ ഇല്ല .സൈഡ് ബെഞ്ച് ഞങ്ങള്‍ക്ക് വെറും grass ആണന്നു പറഞ്ഞു ഞങ്ങളുടെ സംഘം പിന്നെ അകെ ഒഴിവിണ്ടയിരുന്ന back ബെന്ചിലും അതിനു മുന്‍പുള്ള ബെന്ചിലും ആയി സ്ഥാനം പിടിച്ചു .(അല്ലെങ്കിലും ഈ മുന്തിരിങ്ങയികൊക്കെ പണ്ടത്തെകാട്ടിലും പുളിയാണേ) .
Back ബെഞ്ചില്‍ ഞാന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ ആയ ജീന്‍നും മിനുവും ( പേരില്‍ അല്‍പ്പം മാറ്റം ഉണ്ട് കേട്ടോ.എന്റെ ആരോഗ്യത്തിന് അതാണ് നല്ലത് ) സ്ഥാനം പിടിച്ചു.പൊതുവേ ബാക്ക് ബെഞ്ച്‌കാര്‍ ഉഴാപ്പരാണെന്ന് ഒരു മിഥ്യാ ധാരണ (?) ഉണ്ടല്ലോ അതൊകൊണ്ട് ക്ലാസ്സിലെ ബുജി ആയ ലിന്‍ഡ്നെയും ഏറ്റവും ആരോഗ്യമുള്ള ഞങ്ങള്‍ സ്നേഹപൂര്‍വ്വം മാന്നാര്‍ മത്തായി എന്ന് വിളിക്കുന്ന സൂസുവിനെയും കൂട്ടുപിടിച്ചു.( അവര്‍ക്ക് ഞങ്ങള്‍ കോലു മുട്ടായി നാരങ്ങ മുട്ടായി ഏവ വാഗ്ദനം ചെയ്തന്നു ഏഷ്യണിക്കാര്‍ ) .
ബുദ്ധിയും ശക്തിയും ഞങ്ങളും കൂടി അങ്ങനെ സസുഖം കുറച്ചു വിദ്യയും അതില്‍ ഏറെ അഭ്യാസവും ഒക്കയായി അര്‍മാദിച്ചു നടന്ന സമയം ഞങ്ങളെ നന്നാക്കാന്‍ ഉള്ള പാഴ്ശ്രമത്തിന്റെ ഫലമായി മോറല്‍ സയന്‍സ് (സന്മാര്‍ഗ പാഠാവലി )എന്നാ പുസ്തകം കൂടി തീരെ മോറല്‍ ഇല്ലാത്ത ഞങ്ങള്‍ പഠിക്കണം ,അതും എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ട് വാരി ഗോസ്സിപ്പും പറഞ്ഞു സുഹിച്ചു ഇരിക്കുന്ന ഉച്ച സമയത്തും . ഉം തലയില്‍ വരച്ച മാര്‍ക്കര്‍ റബ്ബര്‍ കൊണ്ട് തൂത്താല്‍ പോകുമോ, ചോക്ക് കൊണ്ടുള്ള തടവാലോ മോറല്‍ സയന്‍സ് ടീച്ചറിന്റെ മോറല്‍ ഇല്ലാത്ത താരാട്ടോ കേട്ടെ ഞങ്ങള്‍ എന്നും ഉണരുകയോള്ളു എന്നത് സത്യം . അങ്ങനെ ഞങ്ങളുടെ മോറല്‍ നിലവാരം അളക്കാന്‍ ഉള്ള സുമുഹൂര്‍ത്തം എത്തി .ഉള്ള വിഷയം പഠിക്കാന്‍ സമയം ഇല്ലാ അപ്പോഴാണ് പുതിയ കുരുശ്. question പേപ്പര്‍ കിട്ടിയപ്പോള്‍ ഞങ്ങള്‍ നക്ഷത്രം മാത്രമല്ല സൗരയുധം മുഴുവന്‍ എണ്ണി. എസ്സേ വന്നപ്പോഴാണ് ഭാരതനാട്യത്തില്‍ പഠിച്ച മുദ്രകള്‍ കൊണ്ടൊന്നും പ്രേയോജനമില്ലന്നു മനസിലായത്.
സൈഡ് ബെന്ചിലേക്ക് നോക്കുമ്പോള്‍ ദേ ഞങ്ങളുടെ ഏറ്റവും വലിയ പാരകളായ പഞ്ച പാണ്ടികള്‍ എന്ന് ഓമന പേരില്‍ അറിയപെടുന്ന 5 അംഗ സംഘം പുസ്തകം തുറന്നു വെച്ച് അതേപടി പകര്‍ത്തുന്നു . ഞങ്ങള്‍ ക്ലാസ്സില്‍ ഇരുന്നു കാണിക്കുന്ന എല്ലാ വേലത്തരങ്ങളും സിനിമ കഥ പറയുന്നതും വള്ളി പുള്ളി വിടാതെ ചോര്‍ത്തി കൊടുക്കുന്ന പാപ്പരാസികള്‍ക്ക് ഒരു കട്ട പാരതന്നെ വെയ്ക്കണം എന്ന് ഞങ്ങള്‍ നാലു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷെ മോറല്‍ സയന്‍സ് ക്ലാസ്സില്‍ കര്‍ത്താവിന്റെ ഒരു വചനം എങ്കിലും പാലിക്കണം എന്നാ ഉള്‍വിളി ഞങ്ങള്‍ക്ക് വന്നകാരണം "ഞാന്‍ നിങ്ങളോട് ക്ഷെമിച്ച പോലെ നിങ്ങളും മറ്റുള്ളവരോട് ക്ഷെമിക്കണം " എന്നാ തിരുവചനം പാലിച്ച് അവരോടു ക്ഷെമിച്ചു ഞങ്ങളും പുസ്തകം തുറന്നു . അപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ക്ക് മനസിലായത് ,പുസ്തകം കിട്ടിയാല്‍ പോരാ അത് എവിടാണെന്ന് കൂടി അറിയണം.സമയം അതിക്രെമിച്ചതിനാല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഉള്ള "സദാചാരപരമായ ജീവിതം നയിക്കാന്‍ നാം പാലിക്കേണ്ട വഴികള്‍"" എന്നാ ചോദ്യത്തിനു ഉത്തരം എഴുതാം എന്ന് തീരുമാനിച്ചു . അങ്ങനെ മുന്‍പിലത്തെ ബീന്ച്ച് ഇല്‍ ഇരുന്ന സുഹൃത്തില്‍ നിന്ന് പേജ് നമ്പര്‍ കിട്ടി .
ഞങ്ങള്‍ 3 പേരും കൂടി കൈയില്‍ കിട്ടിയ പാരഗ്രാഫുകള്‍ ഒന്ന് വായിച്ചു നോകാതെ കൂടി പകര്‍ത്താന്‍ തുടങ്ങി . അതെ സമയം സുസ് കിട്ടിയ ചാന്‍സ് മിസ്സ് ആക്കാതെ മുന്‍പിലത്തെ ആളുടെ പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊണ്ടേ ഇരുന്നു . കുറച്ചു എഴുതി കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത് .( ഇപ്പോഴും ആ സാധനം എനിക്കില്ലന്നാണ് എല്ലാവരും പറയുന്നത്.. ചുമ്മാ അസൂയ ) ഇതു വരെ ഞാന്‍ എഴുതിയത് അസാന്മാര്‍ഗ്ഗിക ജീവിതവും അത് നയിച്ചാല്‍ കിട്ടുന്ന ശിക്ഷകളെയും കുറിച്ചായിരുന്നു . നമ്മളാര് പുച്ച എങ്ങനെ വീണാലും നാലു കാലില്‍,ഞാന്‍ അത് വളച്ചൊടിച്ചു ഈ ശിക്ഷകള്‍ കിട്ടാതെ നാം സദാചാരപരമായ ജീവിതം നയിക്ക ണം എന്നൊക്കെ ഒപ്പിച്ചു നിര്‍ത്തി . കിട്ടിയ സ്ഥലങ്ങളില്‍ നിന്ന് പേജുകള്‍ നറച്ചു സുസു A+ മാര്‍ക്ക് വാങ്ങാന്‍ ഉള്ളത് ആയിട്ടില്ല എന്ന് പറഞ്ഞു എന്റെ പേപ്പര്‍ പകര്‍ത്താന്‍ തുടങ്ങി . 5 മിനിറ്റ് കൊണ്ട് ബെല്‍ അടിച്ച കാരണം സുസുവിനു ഉദ്യമം പാതി വഴിയില്‍ ഉപേക്ഷികേണ്ടി വന്നു .വിജയം ഉറപ്പിച്ചു മാന്നാര്‍ മത്തയിലെ ഡയലോഗ് ഉം അടിച്ചു ഞങ്ങള്‍ പിരിഞ്ഞു .
2 ദിവസം കഴിഞ്ഞു പതിവില്ലാതെ സുസുവിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള മരണ പത്രിക എത്തി . ഏറ്റവും കൂടുതല്‍ മാര്‍ക്സ് കിട്ടിയതിനു അനുമോദിക്കാന്‍ ആയിരിക്കും എന്ന് സമാധാനിപിച്ചു ഞങ്ങള്‍ അവളെ പറഞ്ഞു വിട്ടു .3 മണിക്കൂര്‍ കഴിഞിട്ടും ആളുടെ പൊടി പോലും ഇല്ല .ഉച്ച അയപ്പോള്‍ ജിഞ്ചര്‍ കടിച്ച മങ്കിയെ പോലെ വരുന്നു മിണ്ടാട്ടവും ഇല്ല .കര്‍ത്താവെ അവളുടെ മോറല്‍ ജ്ഞാനം കണ്ടു ഇനി പിടിച്ചു മഠത്തില്‍ ചേര്‍ത്തോ ... പിന്നീടാണ് അറിഞ്ഞത് എന്റെ എസ്സേ കോപ്പി അടിച്ചപ്പോള്‍ അവള്‍ എഴുതിയ ഭാഗം " സന്മാര്‍ഗ്ഗിക "ജീവിതത്തെ കുറിച്ച് അല്ലായിരുന്നു "അസാന്മാര്‍ഗ്ഗിക" ജീവിതത്തെ പറ്റിയായിരുന്നു . അത് പോരാഞ്ഞിട്ട് നമ്മള്‍ എല്ലാവരും ഈ മാര്‍ഗം പിന്തുടരണം എന്നാ ഉപദേശവും .പോരെ പൂരം ഒരു കുഞ്ഞാട് വഴി തെറ്റുന്നു ,ആകെ ബഹളം, അവളെ ഇരുത്തി ഒരു ബൈബിള്‍ ക്ലാസും കുമ്പസാരവും ഇനി മേല്ലാല്‍ അസാന്മാര്‍ഗ്ഗിക ജീവിതത്തെ കുറിച്ച് ചിന്തിക്കില്ല എന്നാ പ്രതിജ്ഞയും ചെയ്യിപ്പിച്ചിട്ടാണ് വിട്ടത്.
അന്നവള്‍ എനിക്ക് എടുത്ത സാന്മാര്‍ഗ്ഗ ക്ലാസ്സ് ഓര്‍ക്കുംപ്പോള്‍ ഇപ്പോഴും ചെവിയില്‍ കൂടി പൊന്നീച്ച പറക്കുന്നു . അവള്‍ക്കു ഇത്ര സ്റ്റാന്‍ഡേര്‍ഡ് ഉണ്ടന്നും മലയാള ഭാഷ തെറിയാല്‍ ഇത്ര സമ്പന്നമാണെന്ന് അന്നാണ് എനിക്ക് മനസിലായത് . അത് മാത്രമോ ഇനി ജീവിതത്തില്‍ കോപ്പി അടിക്കില്ല എന്ന് ചാപ്പല്‍ ഇല്‍ കൊണ്ടുപോയി ബൈബിള്‍ തൊട്ടു സത്യവും ചെയ്യിപ്പിച്ചു .
സ്കൂള്‍ ജീവിതം കഴിഞ്ഞു എല്ലാവരും പല വഴിക്കായി .ഒട്ടു മുക്കാലും പേരുമായി ഇപ്പോഴും സമ്പര്‍ക്കം ഉണ്ട് . ജീന്‍ എപ്പോള്‍ dentist ആയി സലാലയില്‍ ജോലി നോക്കുന്നു മിന്നു കൊച്ചിയില്‍ സ്വസ്ഥം ഗ്രഹഭരണം .എന്നാല്‍ ഞങ്ങളെ സ്നേഹപൂര്‍വ്വം ഗോപാലകൃഷ്ണാ ബാലാകൃഷ്ണാ എന്ന് വിളിക്കുന്ന മാന്നാര്‍ മത്തായിയെ പറ്റി ഒരു വിവരവും ഇല്ല .(ഈ ഗോപാലകൃഷ്ണാ ബാലാകൃഷ്ണാ വിളി ഒത്തിരി പൊല്ലാപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട് ആ കഥ പിന്നൊരിക്കല്‍ ആകട്ടെ .) സുസുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആ ബാക്ക് ബെഞ്ച് തരികിടകളും അവള്‍ എന്റെ ഓട്ടോ ഗ്രാഫില്‍ എഴുതി തന്ന വാചകവും ആണ് മനസ്സില്‍ വരുന്നത് .."ഞാന്‍ മരിച്ചു എന്നറിഞ്ഞാല്‍ പോലും നീ എന്നെ കാണാന്‍ വരരുതേ ,നിന്നെ കണ്ടാല്‍ ഞാന്‍ ചിരിച്ചു പോകും"..